Kaarunyathin uravidamaakum – കാരുണ്യത്തിൻ ഉറവിടമാകും


Kaarunyathin uravidamaakum – കാരുണ്യത്തിൻ ഉറവിടമാകും


കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ – എൻ്റെ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ

എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി – എന്നെ
വഴി നടത്തും കൃപയ്ക്കായി

നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ – അവൻ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ

സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും – ദിവ്യ
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്

 

Kaarunyathin uravidamaakum
Enneshu naadhanavan – Ente
Kannuneer thookidum velakalil
Thrukkaiyyil thaangunnathaal

Ente aashrayam yeshuvilaai
Ente modam than karuthalilaai
Nanni njan chollidum sthuthi muzhakkidum
Vazhi nadathum krupakkaai – Enne
Vazhi nadathum krupakkaai

Naalthorum bhaarangal vahikkunnavan
Oru naalum kai vidaathavan – Avan
Vaakku maaraa vishwasthan snehithan
Thaangi nadathum karathaal

Satyathin paathayil nilanilkkuvaan
Shakthi ennil nirakkyum – Divya
Thejassin paathayil munneruvaan
Naadhan thaan koodeyund.

We will be happy to hear your thoughts

      Leave a reply