
മാരകവ്യാധികൾ പടർന്നിടുമ്പോൾ
ഗാനവരികൾ :
യേശുവേ നീയെത്ര വലിയവൻ
യേശുവേ നീയെന്നും മതിയായവൻ
ആ…. ആ….……. ആ……. ആ…….
ആ…. ആ….……. ആ……. ആ…….
മാരകവ്യാധികൾ പടർന്നിടുമ്പോൾ
ആകുലരാകും മക്കൾക്കായി 2
ധൈര്യം പകരും ആശ്വസിപ്പിക്കും
ഇരുതലവാളിനെ വെല്ലും വചനം 2
(യേശുവേ……)
ആലംബഹീനരാം മക്കളെയെന്നും
വൈരികളിൽ നിന്നും കാത്തീടുവാൻ 2
ഭവനത്തിൻചുറ്റും കാവലായ് നില്ക്കും
രക്ഷകനാകും എൻ്റെ ദൈവം 2
(യേശുവേ……)