
കൊടിയകാറ്റിലും ശാന്തമാക എന്നരുളും
നീയെന്റെ ബലവും നീയെൻ ആശ്രയം (2)
പോയനാൾകളിൽ കൂടെയിരുന്നവൻ
ഇന്നുമെന്നരികെ കൂടെയുള്ളവൻ
എന്നുമെന്നേക്കും കൂടെയുള്ളതാൽ
ഉയർന്നുവരും കൊടുങ്കാറ്റിലും
നീ മാത്രമെൻ ശൈലം
കുതിച്ചുയരും തിരകളിലും
കാണും നിൻ കാൽപ്പാടുകൾ (2)
രോഗക്കിടക്കയിൽ എഴുന്നേൽക്കാ എന്നരുളും
യഹോവ റാഫാ സൗഖ്യദായകൻ നീയേ (2)
പോയനാൾകളിൽ കൂടെയിരുന്നവൻ
ഇന്നുമെന്നരികെ കൂടെയുള്ളവൻ
എന്നുമെന്നേക്കും കൂടെയുള്ളതാൽ
ഉയർന്നുവരും കൊടുങ്കാറ്റിലും
നീ മാത്രമെൻ ശൈലം
കുതിച്ചുയരും തിരകളിലും
കാണും നിൻ കാൽപ്പാടുകൾ (2)
വ്യാധിയേ നീ കീഴടങ്ങിടും
എൻമേലോ നീ നിഷ്ഫലമായിടും
എനിക്കെതിരായ് പ്രയോഗിച്ചീടുവാൻ
വേറെ ആയുധങ്ങൾ ഇനിയില്ലാ (2)
ഉയർന്നുവരും കൊടുങ്കാറ്റിലും
നീ മാത്രമെൻ ശൈലം
കുതിച്ചുയരും തിരകളിലും
കാണും നിൻ കാൽപ്പാടുകൾ (2)