
ITHUVARE ENNE NADATHIYATHORTHAAL -ഇതുവരെ എന്നെ നടത്തിയതോർത്താൽ
ഇതുവരെ എന്നെ നടത്തിയതോർത്താൽ സ്തുതികളാൽ എന്നുള്ളം നിറഞ്ഞീടുന്നേ
അനർത്ഥങ്ങൾ ഒന്നും ഭവിച്ചീടാതെന്നെ
അതിശയമായി നടത്തിയല്ലോ
കൂരിരുളിൻ താഴ്‌വരയിൽ അതി തീവ്രമായ നിൻ ലാളനകൾ വ്യാകുലത്തിൻ നേരങ്ങളിൽ വാത്സല്യത്തിൻ തലോടലുകൾ
ആ നെഞ്ചകത്തിൽ എന്നെ ചേർത്തതോർത്താൽ
നന്ദി മാത്രം നന്ദി മാത്രം
കുറവുകളിൽ കൈവിടാതെ കൃപയാലെന്നെ മെനഞ്ഞീടുന്നു ഭയമേറുന്ന നേരങ്ങളിൽ താതനെ പോലെന്നെ ചേർത്തണച്ചു
ഉള്ളം കൈകളിൽ എന്നെ വരച്ചതോർത്താൽ നന്ദി മാത്രം എൻ യേശുവിന്