Enne thedi vanna sneham – എന്നെ തേടി വന്ന സ്നേഹം
എന്നെ തേടി വന്ന സ്നേഹവും
പാപിയാം എന്നെ രക്ഷിച്ചതും
വിലയേറിടും രക്തത്താലേ
വീണ്ടെടുത്തവനാം യേശുവേ(2)
പാടിടും നാഥനെ ഞാൻ
ക്രൂശതിൽ മരിച്ചവനെ
മരണത്തെ ജയിച്ചുയർത്ത്
സിയോനിൽ വാഴുന്നവനെ
Chorus:
വാഴ്ത്തീടുവാൻ സ്തുതിച്ചീടുവാൻ
ആരാധിപ്പാൻ യോഗ്യൻ നീയല്ലോ
ഘോഷിച്ചിടും അത്യുന്നതനാം
മഹത്വത്തിൻ പ്രഭു യേശുവേ (2)
യേശുവേ അങ്ങേ അറിഞ്ഞതുപോൽ
ഭാഗ്യം വേറൊന്നുണ്ടോ ഭൂമിയിൽ
ദിനവും കൃപയാൽ നടത്തും
നിൻ കൃപമതി ആശ്രയമായ്
പാടിടും നാഥനെ….
പുതു സൃഷ്ടിയായ് മാറ്റിയതാൽ
പുതു ജീവൻ പകർന്നതിനാൽ
അന്ത്യത്തോളവും കൂടെയുണ്ട്
എന്ന് വാഗ്ദത്തവും ചെയ്തതാൽ (2)
പാടിടും നാഥനെ