Ammeyennu Vilikkatha – അമ്മേയെന്ന് വിളിക്കാത്ത
Ammeyennu Vilikkatha – അമ്മേയെന്ന് വിളിക്കാത്ത
അമ്മേയെന്ന് വിളിക്കാത്ത നേരങ്ങളില്ലെന്നിൽ
അമ്മതൻ സ്നേഹമറിയാത്ത നിമിഷങ്ങളില്ലെന്നിൽ
എത്ര വളർന്നാലും എത്ര തകർന്നാലും
എന്നാശ്രയം എന്നമ്മ മറിയം
ഈശോയോടുമൊപ്പം എനിക്കും ഒരിടം …
കാനായിലെ കല്യാണ വീട്ടിലെന്നപോലെ
കുറവുകളറിയും അമ്മയുണ്ടരികിൽ.
അമ്മയെനിക്കായ് പ്രാർഥനയാകുമ്പോൾ
നിറവിൻ അത്ഭുതമായെൻ ഈശോ
അരികിൽ അണയുന്നു
മനതാരിൽ ശാന്തത നിറയുന്നു.
Chorus /ഈശോ തന്നൊരമ്മ,
സ്നേഹം മാത്രമമ്മ,
കൃപ നിറഞ്ഞ മറിയമാണവളമ്മ!
കാൽവരിയിലെ കുരിശിൻ ചോട്ടിലെന്നപ്പോലെ
ഹൃദയവ്യഥനിറയും അമ്മയുണ്ടുള്ളിൽ
പാപികൾ നമ്മൾ കേണുവിളിക്കുമ്പോൾ
കരുണ നിറഞ്ഞൊരു മിഴികളുമായ്
നമ്മെ നോക്കിടുന്നു
അനുഗ്രഹത്തിൻ ഈശോയെ നൽകുന്നു