
എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane
എൻ യേശുവേ നടത്തിടണേ – En Yeshuve Nadathidane
എൻ യേശുവേ! നടത്തിടണേ
നിൻ ഹിതം പോലെയെന്നെ
കൂരിരുളാണിന്നു പാരിലെങ്ങും
കാരിരുമ്പാണികൾ പാതയെങ്ങും
കാൽവറി നായകാ! കൈപിടിച്ചെൻ
കൂടെ നീ വന്നിടണേ
ആശ്രയിക്കാവുന്നോരാരുമില്ല
ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല
ശാശ്വത ശാന്തിയും വിശ്രമവും
കണ്ടു ഞാൻ, നിന്നിൽ മാത്രം
നീയെൻ വെളിച്ചവും രക്ഷയുമാം
ഭീതിയെനിക്കില്ലിനി ഒന്നിനാലും
ആയുൾ നാളെന്നും നിന്നാലയത്തിൽ
ആകണം എന്റെ വാസം
നിങ്കലേക്കീയെഴ നോക്കിടുമ്പോൾ
സങ്കടം പോയ് മുഖം ശോഭിതമാം
സംഖ്യയില്ലാതുള്ള അനർത്ഥങ്ങളുണ്ട്
എങ്കിലും നീ മതിയാം
രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ്
ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ
ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ
പാടും നിൻ കീർത്തനങ്ങൾ