Yeshuvin rakthathal veendedutha – യേശുവിൻ രക്തത്താൽ വീണ്ടെടുത്ത

Deal Score+1
Deal Score+1

Yeshuvin rakthathal veendedutha – യേശുവിൻ രക്തത്താൽ വീണ്ടെടുത്ത

Yeshuvin rakthathal veendedutha janame
bhayappedathe bhramicheedathe dheeramayi poyeedam (2)
patharathe thalarathe yaathra thudarnnidam

sainyaveeran yeshunadhan mumpil pokunnu
yoodhayile simharajan mumpil pokunnu (2)

  1. vaagdhatham prapippan ethirukal vannidum
    kaathirunnu prarthichum vagdatham naam prapikkam (2)
    vaagdatham cheythavan vishwasthanaanallo
    vaagdatham thannavan nivarthicheedume
    samsayam koodathe vishwasicheeduka nee
  2. Durkhadangale avan nirappakkeedume
    Adanja vaathilukale thuranneedume ninakkayi (2)
    Mumpilulla thadasangale maatti thannidum
    Thamravathilukale thakartherinjeedan
    Sainyaveeran yeshunadhan mumpil pokunnu
  3. Chenkadal thadasamayi ninnidum nerathil
    Pharavonum sainyavum pingamicheedumpol (2)
    Dhodhanaayavan nin mumpil poyidum
    Bhayappedathe urachuninnu viduthal prapikka
    Pinpilum dhoodhanaayi vanneedumallo
  4. Yeshuvine mumpil nirthi yathra cheytheedam
    thante sannidyam nammodu koode vannidum (2)
    Athmabalam prapikkam saktharayi theernnidam
    Prathikoolangaleyavan thakartherinjeedum
    Dheerarayi Dheerarayi munneridam

Yeshuvin rakthathal veendedutha song lyrics in english

യേശുവിൻ രക്തത്താൽ വീണ്ടെടുത്ത ജനമേ
ഭയപ്പെടാതെ ഭ്രമിച്ചീടാതെ ധീരമായി പോയിടാം (2)
പതറാതെ തളരാതെ യാത്ര തുടർന്നിടാം

സൈന്യവീരൻ യേശുനാഥൻ മുമ്പിൽ പോകുന്നു
യൂദയിലെ സിംഹരാജൻ മുമ്പിൽ പോകുന്നു (2)

1.വാഗ്ദത്തം പ്രാപിപ്പാൻ എതിരുകൾ വന്നിടും
കാത്തിരുന്നു പ്രാർത്ഥിച്ചും വാഗ്ദത്തം നാം പ്രാപിക്കാം (2)
വാഗ്ദത്തം ചെയ്തവൻ വിശ്വസ്ഥനാണല്ലോ
വാഗ്ദത്തം തന്നവൻ നിവർത്തിച്ചീടുമേ
സംശയം കൂടാതെ വിശ്വസിച്ചീടുക നീ (സൈന്യവീരൻ…)

2.ദുർഘടങ്ങളെ അവൻ നിരപ്പാക്കീടുമേ
അടഞ്ഞ വാതിലുകളെ തുറന്നീടുമേ നിനക്കായി (2)
മുമ്പിലുള്ള തടസ്സങ്ങളെ മാറ്റി തന്നിടും
താമ്രവാതിലുകളെ തകർത്തെറിഞ്ഞീടാൻ
സൈന്യവീരൻ യേശുനാഥൻ മുമ്പിൽ പോകുന്നു
(സൈന്യവീരൻ…)

4.ചെങ്കടൽ തടസ്സമായി നിന്നിടും നേരത്തിൽ
ഫറവോനും സൈന്യവും പിൻഗമിച്ചീടുമ്പോൾ (2)
ദൂതനായവൻ നിൻ മുമ്പിൽ പോയിടും
ഭയപ്പെടാതെ ഉറച്ചുനിന്നു വിടുതൽ പ്രാപിക്ക
പിൻപിലും ദൂതനായി വന്നീടുമല്ലോ (സൈന്യവീരൻ

5 യേശുവിനെ മുമ്പിൽ നിർത്തി യാത്ര ചെയ്തീടാം
തന്റെ സാന്നിധ്യം നമ്മോടു കൂടെ വന്നിടും (2)
ആത്മബലം പ്രാപിക്കാം ശക്തരായി തീർന്നിടാം
പ്രതികൂലങ്ങളെയവൻ തകർത്തെറിഞ്ഞിടും
ധീരരായി ധീരരായി മുന്നേറിടാം (സൈന്യവീരൻ…)

Sainyaveeran song lyrics

Jeba
      Tamil Christians songs book
      Logo