Parishudhathmave – പരിശുദ്ധാത്മാവേ
Lyrics
പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ (2)
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
(2)
താതൻ മുഖം നീയേ
താതൻ കരം നീയേ
താതൻ ശ്വാസം നീയേ
താതൻ ശക്തി നീയേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2)
Stanza 1
കാലുകൾക്കു ബലമേറീടുന്നു
നിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ
അസ്ഥികളിൽ തണുപ്പേറീടുന്നു
നിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ
അങ്ങേപ്പോലേ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ
Stanza 2
മുഖത്തിന് ശോഭ വർധിക്കുന്നു
നിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ
കരങ്ങളിൽ ശക്തിയേറീടുന്നു
നിന്റെ കൈകളെന്നെ നിത്യം തൊടുന്നതാൽ
അങ്ങേപ്പോലെ മറ്റാരുമില്ല
ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)
അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ
താതൻ ഒരുക്കിയ വേല തികയ്ക്കുവാൻ എന്നെ നടത്തുമാത്മാവേ
അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ