Nin Kripa Mathi Enikku – നിൻ കൃപ മതി

Deal Score+1
Deal Score+1


Nin Kripa Mathi Enikku – നിൻ കൃപ മതി

1. നിൻ കൃപ മതി എനിക്ക് പരനെ…. നിൻ സ്നേഹം മതിയെനിക്ക്
തല ചായ്ച്ചു നിൻ മടിയിൽ നാഥാ … ഞാനൊന്നു മയങ്ങിടട്ടെ

Ch/: എൻ പ്രാണനേശുവെ എൻ ജീവനേശുവെ ..
നീ നല്ലവൻ നീ വല്ലഭൻ
നീ യോഗ്യനേശുവെ
എൻ ജീവനേശുവെ
നീ നല്ലവൻ നീ വല്ലഭൻ

2. തീ പോലെ ഇറങ്ങേണം ആത്മാവേ അയക്കേണം സ്നേഹത്തിന്നുടയവനെ
അഗ്നി അയക്കണമേ എന്നെ…. ശുദ്ധീകരിക്കണമേ
നദി പോലെ ഒഴുകേണം
എന്നെ നിറച്ചിടേണം
ആത്മനദിയായവനെ പൂർണമായ് കഴുകിടണെ
എന്നെ…. ജീവജലമായോനെ
(എൻ…പ്രാണ…… )

3. സഖ്യമായി ഇറങ്ങേണം
പുതു ജീവൻ നല്കീടേണം
ആണിപ്പാടേറ്റവനെ
ക്രൂശിൽ നീ സഹിച്ചതല്ലേ
എനിക്കായ് ….
വേദന ഏറ്റവനെ മരണമില്ലാത്ത നിത്യ രാജ്യേ വസിച്ചീടുവാൻ
ശുദ്ധികരിച്ചിടണേ
നിന്നെപ്പോലായിടുവാൻ കാന്താ….
തേജസ്സിൽ നിറച്ചിടണേ
(എൻ….പ്രാണ ..)

4. കാറ്റായി വീശിടേണം
പുതുശക്തി നൽകിടേണം
സർവശക്തനാം താതനെ
ജീവിപ്പിച്ചീടണമേ എന്നെ…..സൈന്യമായ് നിലനിർത്തണേ
പൊൻകരം നീട്ടീടേണം
മാർവ്വോടൊന്നണക്കേണം
സ്നേഹനിധിയം കാന്തനെ
അഭിഷേകം ചെയ്തിടണേ എന്നെ…..നിൻ സാക്ഷി ആയിടുവാൻ
(എൻ പ്രാണ…)

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo