KOOTTU (കൂട്ട്) – URUKUNNA THIRIYIL

Deal Score+6
Deal Score+6

KOOTTU (കൂട്ട്) | URUKUNNA THIRIYIL

ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍
ഉത്ഥിതനെന്നുടെ ഉയിരായി മാറി
മുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍
എന്‍ മുറിവവനിന്ന് മറച്ചീടുന്നു

ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു

ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം
ആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍ (2)
അലയുന്ന തോണിയില്‍ ഉലയുന്ന നേരം
കരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം (2)

ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു

എന്‍കരം തളരുമ്പോള്‍ എന്‍നെഞ്ച് പിടയുമ്പോള്‍
കാറ്റിനെ ശാസിച്ച കര്‍ത്തനെന്‍ കൂടെയല്ലോ (2)
എല്ലാരും തള്ളുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്‍
കുറ്റപ്പെടുത്താതെ ഹൃത്തതില്‍ ചേര്‍ത്തിടും (2)

ഉരുകുന്ന തിരിയില്‍……

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo