ഇസ്രായേലിനു മരുഭൂവിൽ – Israelinu Marubhoovil

Deal Score+2
Deal Score+2

ഇസ്രായേലിനു മരുഭൂവിൽ – Israelinu Marubhoovil

ഇസ്രായേലിനു മരുഭൂവിൽ
ജീവൻ നൽകിയ മന്നയേ
നിന്നുടെ നാമം മഹോന്നതം
നിന്നുടെ രാജ്യം അനശ്വരം

ദിവ്യസ്നേഹ നാഥനേ
എന്നിലിന്നു നിറയുമോ
ശിലാഹൃദയം നീക്കി നീയെൻ
ഹൃത്തിനേ മാംസള മാക്കീടണേ

ഉണ്ടാകട്ടെ എന്നുരുവിട്ട്
സർവത്തെയും സൃഷ്ടിച്ചവൻ
രക്ഷ നരനു നൽകീ്ടുവാനായ്
മനുജനായ് ഭൂവിൽ പിറന്നവൻ

പാപ ശാപമേറ്റെടുത്ത്
ജീവൻ പകുത്തു നൽ കീടുവാൻ
കഠിനപീഡയേറ്റുവാങ്ങി
അപ്പമായി മാറിയവൻ

ലോകത്തിന്നവസാനത്തോളം
നമ്മോടൊപ്പമായീടുവാൻ
ചെറുയോരപ്പത്തിൻ രൂപത്തിൽ
ഇന്നെൻ ഹൃത്തിൽ വന്നീടുന്നു

സ്നേഹ രൂപനീശോയേ
കുറവുകളെല്ലാം നീക്കീടണേ
നിന്മുഖ ദിവ്യ കാന്തിയെന്റെ
ഹൃത്തിൽ നിറഞ്ഞീടട്ടെ

മഹോന്നതം Mahonnatham Christian Devotional Music

Jeba
      Tamil Christians songs book
      Logo