
Orthidumpol athbhuthame – Melodious Malayalam christian song Anil Adoor
ഞാനും എന്റെ കുടുംബവും
നിന്നതല്ല യേശു നിർത്തിയതാൽ
താളടിയായി പോയിടാതെ
താങ്ങി എന്നെ തൻ ഭുജത്താൽ (2)
ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2)
ഹാല്ലേല്ലുയ……. ഹാല്ലേല്ലുയ്യ
അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തീടും (2)
ആദിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ (2)
ഹാല്ലേല്ലുയ്യ……ഹാല്ലേല്ലുയ്യ
സ്വന്ത ബന്ധം കൈ വിട്ടാലും
ജീവൻ തന്ന യേശുവുണ്ട്
നൽകിയെന്നിൽ അഭിഷേകം
അതു തന്നെ എന്നും എന്റെ ബലം (2)
അഭിഷേകം എൻ സമ്പത്താണെ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2)
HALLELUJAH………. HALLELUJAH………