മാമക കാന്തനെ – maamaka kaanthanae lyrics

Deal Score0

മാമകകാന്തനെ പരിശുദ്ധനെ പാരിന്നുടയോനെ സ്തുതിച്ചിടുന്നേ. 2
നിൻ തിരു രക്തത്താൽ സൗഖ്യം നൽകി യേശുവേ നീ എന്നും എന്റെ ദൈവം. 2

സ്തോത്രം നാഥാ കരുണാമയനെ കാൽവരി നാഥാ സ്തുതിച്ചിടുന്നേ..

മാമക കാന്തനെ പരിശുദ്ധനെ പാരിന്നുടയോനെ സ്തുതിച്ചിടുന്നേ.

സൂര്യനും ചന്ദ്രനും നിൻ സൃഷ്ടിയല്ലേ കൈവെടിയരുതേ കരുണാനിധേ. 2
പാപത്തിൻ പരിഹാരമായവനെ പാർത്ഥലേ അങ്ങേ ഞാൻ നമിച്ചിടുന്നേ.2

സ്തോത്രം നാഥാ കരുണാമയനെ കാൽവരി നാഥാ സ്തുതിച്ചിടുന്നേ..

മാമക കാന്തനെ പരിശുദ്ധനെ പാരിന്നുടയോനെ സ്തുതിച്ചിടുന്നേ.

സൗഖ്യവും ശാന്തിയും നൽകുന്ന ദേവാ എൻ ജീവ നാഥനെ സ്തുതിച്ചിടുന്നേ.2
നീ എന്റെ സങ്കേതം
നീ എന്റെ ബലവും
ആശ്രയം നീ തന്നെ
എൻ പ്രാണ നാഥാ.2

മാമകകാന്തനെ പരിശുദ്ധനെ പാരിന്നുടയോനെ സ്തുതിച്ചിടുന്നേ. 2
നിൻ തിരു രക്തത്താൽ സൗഖ്യം നൽകി യേശുവേ നീ എന്നും എന്റെ ദൈവം. 2

    Jeba
        Tamil Christians songs book
        Logo