ചൊല്ലി ചൊല്ലി തീരുവോളം – Olivin Thanalil

Deal Score+1
Deal Score+1

ചൊല്ലി ചൊല്ലി തീരുവോളം – Olivin Thanalil

Album : Olivin Thanalil
Song : Hallelooya

വിരുത്തം
———
ചൊല്ലി ചൊല്ലി തീരുവോളം
നിന്നെ വാഴ്ത്തിടാം
ജീവനുള്ള കാലമത്രേം
നിന്നെ ഓർത്തിടാം
സ്നേഹമാകുമെന്റെ ഈശനെ
നിന്റെ നാമമെന്നും വാഴ്ത്തിടാം
ചൊല്ലിചൊല്ലിചൊല്ലി…

പല്ലവി
——
ഹല്ലേലുയ പാടിപ്പാടി കുഞ്ഞുപ്രാവുകൾ
ഇന്നുവന്നെൻ പൊന്നൊലീവിൻ
ചില്ലയൊന്നിതിൽ
സ്നേഹവാക്ക് കോർത്തുനീട്ടുമീ
നിന്റെ നാമം നാവിൽ ചേരണേ
ഹല്ലേലുയ ഹല്ലേലുയ….

അനുപല്ലവി
———–
സിരകളിലാകവേ അതുപടരേ
നിറയുകയായി നീ അകമലരിൽ
കനവിടറാതെയെൻ മിഴിയിണയിൽ
കഥയറിയുന്ന നിൻ നിറകനിവായ്
ചാരെ ചായുവാനണഞ്ഞു നിൻ
സ്തുതിഗീതങ്ങൾ പാടി ഞാൻ
ഹൃദയം വെൺതിരയാൽ
തിരയുന്ന തീരമേ
തെളിയൂ കൈവഴിയിൽ
ഉഴിയുന്ന സ്നേഹമായ്.
-ഡോ. ഗിരീഷ് ഉദിനൂക്കാരൻ

god medias
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo