രാരീരം പാടി ഞങ്ങൾ വരുന്നല്ലോ

Deal Score-1
Deal Score-1

രാരീരം പാടി ഞങ്ങൾ വരുന്നല്ലോ
രാക്കുളിരാൽ പിറന്നൊരു ഉണ്ണിയുമായ്
രാത്രികാലേ കണ്ടൊരു നക്ഷത്രവുമായി
രാജാധി രാജനെ വരവേൽക്കാം

ആർത്തുപാടാം ഉല്ലസിക്കാം
ക്രിസ്തുമസിൻ മംഗളങ്ങൾ ഏറ്റുപാടിടാം (2 )
ആഹാ ഗ്ലോറിയ ആഹാ ഗ്ലോറിയ ആഹഹാ ഗ്ലോറിയ ….
ലലലലലലലാ …ലലലലലലലാ(2)

ബേത്ലഹേമിൽ പിറന്നൊരു ഉണ്ണിയേശു
ലോകത്തിൻ നാഥനായ് എത്തിയല്ലോ
ആട്ടിടന്മാരുമായി ഒത്തുചേരാം
വിണ്ണിൻ്റെ നാഥനെ വരവേൽക്കാം

ആർത്തുപാടാം ഉല്ലസിക്കാം
ക്രിസ്തുമസിൻ മംഗളങ്ങൾ ഏറ്റുപാടിടാം (2 )
ആഹാ ഗ്ലോറിയ ആഹാ ഗ്ലോറിയ ആഹഹാ ഗ്ലോറിയ ….
ലലലലലലലാ …ലലലലലലലാ(2)

താരകങ്ങൾ താതനായി പുഞ്ചിരിച്ചിടും
രാജാക്കന്മാരെല്ലാം വന്നണഞ്ഞിടും
പൊന്നും മീറയും കുന്തിരിക്കവും
കാഴ്ചയായി ഏകിടാം നാഥനായ്

ആർത്തുപാടാം ഉല്ലസിക്കാം
ക്രിസ്തുമസിൻ മംഗളങ്ങൾ ഏറ്റുപാടിടാം (2 )

രാരീരം പാടി ഞങ്ങൾ വരുന്നല്ലോ
രാക്കുളിരാൾ പിറന്നൊരു ഉണ്ണിയുമായ്
രാത്രികാലേ കണ്ടൊരു നക്ഷത്രവുമായി
രാജാധി രാജനെ വരവേൽക്കാം
ആർത്തുപാടാം ഉല്ലസിക്കാം
ക്രിസ്തുമസിൻ മംഗളങ്ങൾ ഏറ്റുപാടിടാം (2 )

          Install our App and copy lyrics !

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks . #face protect shield #clear face shield #protect shield #face shield #face protect #facial shield #KN95 FaceMask #Face Mask
Please Add a comment below if you have any suggestions Thank you & God Bless you!

      Leave a reply

      Tamil Christians songs book
      Logo