
YESHUVE – യേശുവേ lyrics
യേശുവേ….. യേശു….വേ……
യേശുവേ…….. യേശുവേ……
ദൈവമേ ദൈവപുത്രനെ നിത്യരാജാവേ സത്യ ദൈവമേ…
എന്നേ ഓർത്തപ്പോൾ എന്നേ രക്ഷിപ്പാൻ എനിക്കായി നീ മന്നിൽ വന്നല്ലോ (2)
യേശുവേ
മനുഷ്യർക്കായ് സകല മഹിമയും വെടിഞ്ഞവൻ
മനുഷ്യന്റെ സകല ദുരിതവും അറിഞ്ഞവൻ (2)
മരണം മാറ്റിടുവാൻ ജീവൻ എകിടുവാൻ
നരകം മാറ്റിടുവാൻ മഹത്വം എകിടുവാൻ
എനിക്കായി നമുക്കായി വന്നവൻ (2)..
യേശുവേ
പാപിക്കു രക്ഷ നീ രോഗിക്ക് സൗഖ്യം നീ
ബദ്ധർക്ക് വിടുതൽ നീ ദുഖിതർക്കാശ്വാസം നീ (2)
( യേശുവേ )
മനുഷ്യന്റെ പാപം മുഴുവനും വഹിച്ചു നീ പാപത്തിൻ ശാപ ശിക്ഷയും വഹിച്ചു നീ (2)
ക്രൂശിൽ മരിച്ചു നീ മരണത്തെ ജയിച്ചു നീ (2)
ഉയരത്തിൽ എനിക്കായ് വാഴുന്നേ….
ഹൃദയത്തിൽ എനിക്കായി വാഴുന്നേ (യേശുവേ )
എനിക്കായി ജനിച്ചവൻ
എനിക്കായി മരിച്ചവൻ
മരണം ജയിച്ചവൻ
ഇന്നും ജീവിക്കുന്നെ….( 2)
യേശുവേ
യേശുനാമത്തെ ഏറ്റുകൊള്ളുന്ന ഏവർക്കും…..
ദൈവമക്കളായി തീരുവാൻ കഴിഞ്ഞിടുമെ. (2)
യേശുവേ വിശ്വസിച്ചാൽ നിത്യജീവൻ ലഭിക്കുമേ…
മരണത്തെ ജയിച്ചിടും നിത്യജീവനിൽ വാണിടും………. ഏറ്റുകൊൾക യേശുവേ പ്രിയരേ (2)
യേശുവേ
പാപിക്കു രക്ഷ നീ രോഗിക്ക് സൗഖ്യം നീ
ബദ്ധർക്ക് വിടുതൽ നീ ദുഖിതർക്കാശ്വാസം നീ (2)
യേശുവേ….