Athyunnathan – അത്യുന്നതൻ

Athyunnathan – അത്യുന്നതൻ

1.അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം

2. അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)
നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ.. പാടിടും

3. അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2)
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത-ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ.. പാടിടും

Leave a Comment Cancel Reply

error: Download our App and copy the Lyrics ! Thanks
Exit mobile version