മേലേ വാനിൽ നീളെ താരാദീപം -Mele Vaanil

മേലേ വാനിൽ നീളെ താരാദീപം…
വാനദൂതർ പാടും സ്നേഹഗീതം
വരവായി മാലാഖമാരും
മണിവീണ മീട്ടുന്ന രാവും
കുളിരായിതാ….തൂമഞ്ഞുപെയ്യുന്ന നേരം
അതിമോദം ഉണ്ണിയേശു ജാതനായ് (2)

പാരിജാതപൂവിതളിൽ
കുഞ്ഞുനീർമണി തുള്ളിപോൽ
മാനസം ഈശോതൻ സ്നേഹത്തിൽ
ചേർന്നു ചേർന്നലിഞ്ഞു പോയ്‌
നീല നീലവാനിലെങ്ങും വാരൊളിത്തൂവെൺമേഘവും
നീളെ പാറും പറവകളും
ദൈവപുത്രനു മോദമായ്
പാടുന്നു സ്നേഹത്തിൻ കീർത്തനങ്ങൾ പാടുന്നു സ്നേഹ സങ്കീർത്തനങ്ങൾ
ദൂരെ നിന്നും രാജാക്കന്മാർ വന്നു ഉണ്ണിയെ കുമ്പിടുന്നു – കാഴ്ചകളേകീടുന്നു…

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (2)


ദൈവസ്നേഹം പെയ്തിറങ്ങി മാനവർക്കെന്നും ശാന്തിയായ്
കാലിതൻ കൂട്ടിലെ പുൽമേത്ത തീർത്ത എന്റെ സ്നേഹഗായകൻ
കൂരിരുൾ നിറഞ്ഞ ലോകം
എങ്ങുമേ പ്രകാശമായ്
മാനവർക്കെന്നും ആനന്ദമേകാൻ
ഭൂവിൽ വന്നു ഗായകൻ
മാനവർ പാടുന്നു സ്നേഹഗീതം
വാനവർ പാടുന്നു സ്തോത്രഗീതം
വാനും ഭൂവും ഒന്നായ് പാടും
സ്നേഹഗീതകം
സ്തോത്രഗീതകം

ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (1)

മേലേ വാനിൽ…..ഉണ്ണിയേശു ജാതനായ്

Mele Vaanil | Joyful 6 | Malayalam Christmas Song

Leave a Comment Cancel Reply

error: Download our App and copy the Lyrics ! Thanks
Exit mobile version