Pulkootil Unniesho – പൂൽക്കൂട്ടിൽ ഉണ്ണിശോ വന്നു പിറന്നൂ

Deal Score+1
Deal Score+1

പൂൽക്കൂട്ടിൽ ഉണ്ണിശോ വന്നു പിറന്നൂ
മാനവർക്കുരക്ഷകനായ് വന്നു പിറന്നു
കൂരിരുളിൽ കഴിയുന്ന ജനതക്കുമേൽ
നിത്യമാം പ്രകാശമായ് ഉണ്ണി പിറന്നൂ – ഉണ്ണി പിറന്നൂ

മാലഖമാർ വാനിൽ പാടി ഗ്ലോറിയാ
മാലോകരും മണ്ണിൽ
പാടി ഗ്ലോറിയ
അത്യുന്നതങ്ങളിൽ ദൈവമഹത്ത്വം
സന്മനസുളോർക്ക് സമാധാനം

കാലിത്തോഴുത്തിൽ വന്നു പിറന്നവൻ
കാൽവരി പുൽക്കാൻ വന്നവൻ
ഇടയന്മാർ ആർത്തു പാടി
ഇടയന്റെ രക്ഷാ ഗാനം
കണ്ണിനും കാതിനും കുളിർമയേകും രക്ഷ തൻ കിർത്തനം
മാലാഖമാർ…….


ഉദിച്ചല്ലോ വാനിൽ താരം
ഉടയവന്റെ രക്ഷാമാർഗ്ഗം
താണു വണങ്ങിടുവാനായ്
പൂജാരജാക്കൻമാർ വന്നു
പൊന്നും മീറയും കുന്തിരിക്കവും അവന് കാഴ്ച നൽകി
മാലാഖ…..
Happy Happy Mary Chrismas
Happy Happy Mary Chrismas………..

whatsapp
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo