Paparahithan – പാപരഹിതൻ
Paparahithan – പാപരഹിതൻ
ഗദ്സമേൻ തേങ്ങിയോ
ഘോരമാം വീചികളാൽ
കൂടെയായ് നടന്നവർ
കൈവെടിഞ്ഞൂ/പാതിവഴിയിൽ
പിടയും നേരത്തും
പഴി പറയും മുഖങ്ങളൊ?
കനൽപോലെ പൊള്ളുന്നുള്ളം
ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ (2)
എവിടെ എൻ സ്നേഹിതർ
എവിടെ എൻ ശിഷ്യന്മാർ
ഏകനായി ഇന്നു ഞാൻ മരിക്കുന്നുവോ?
ചുംബനം തന്നു നീ മുപ്പത് കാശിനായ്
ഒറ്റിക്കൊടുത്തുവോ എന്നെ നീ
സ്നേഹിക്കാൻ പറഞ്ഞൊരീ
ഗുരുവിനെ ഇന്ന് നിൻ
സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ?
കുറ്റമില്ലാത്തൊരൻ രക്തത്തിൻ വിലയായ് വാങ്ങിയോ നീ നിൻ സമ്പാദ്യം?(2)
ചാട്ടതൻ മുറിവാനാൽ
രക്തം വാർന്നൊഴുകി
കണ്ണീരിൻ ധാരയിൽ
അലിഞ്ഞു ചേർന്നു
മുറിയുന്ന വേദനയിൽ
ഒഴുകുന്ന രുധിരത്തിൽ
കണ്ടു ഞാൻ ഗോൽഗോഥ മലമുകളും
മനുഷ്യകുലത്തിന്റെ പാപങ്ങളെറ്റു ഞാൻ
മരണത്തിൻ വേദനയാൽ പിടയുന്നു
ഹൃദയമുടഞ്ഞു അലറി കരഞ്ഞൂ
നിങ്ങൾക്കായ് ഞാനെൻ ജീവൻ വെടിഞ്ഞു(2)