കുളിരോർമകൾ – Kulirormakal
കുളിരോർമകൾ – Kulirormakal
കുളിരോർമകൾ മഞ്ഞു തുള്ളിയായ് എന്റെ വേനലിൽ വീണൂ
പ്രിയ നാഥനെ നിന്നെ കണ്ടിടാൻ കൊതിയോടെ ഞാൻ നിൽപ്പൂ
ഇനിയില്ലിതുപോലൊരുവൻ വരുകിലിതുപോലൊരു സ്നേഹം
എന്നെന്നും തുണയാകാൻ അവൻ മാത്രം
യേശുവേ……യേശുവേ
ക്രൂശിലായി തന്നു നീ നിൻ പുണ്യ രക്തം നാഥനേ
ഓർമ വന്നു കൺ നിറഞ്ഞു നിന്റെ രൂപം തേങ്ങലായ്
മറക്കുവാനാകുമോ പിരിഞ്ഞിടാനാകുമോ ഇനിയുമീ സ്നേഹത്തിൽ നിന്നും
അകന്നിടാനാകുമോ അകറ്റിടാനാകുമോ ഇനിയുമീ പ്രേമത്തിൽ നിന്നും
ഇനിയുമീ പ്രേമത്തിൽ നിന്നും
കാലമേറെ ദൂരമേറെ കാത്തിരിപ്പൂ നിന്നെ ഞാൻ
കാന്തളത്തിലാത്മബന്ധം പ്രേമമെരുന്നെൻ പ്രിയാ
മഴ തുവരാത്തോരെൻ കദനമാം ജീവിതേ കരുതലായ് വന്നവൻ നീ
പൊടി മണൽ പാറുമീ മറുവിലെ യാത്രയിൽ കാവലായ് നിന്നവൻ നീ
എന്നും കൂടെ നിന്നാശ്രയം നീ