Kelkkunnu Njan Imbaswaram song lyrics – കേൾക്കുന്നു ഞാൻ ഇമ്പ സ്വരം
Kelkkunnu Njan Imbaswaram song lyrics – കേൾക്കുന്നു ഞാൻ ഇമ്പ സ്വരം
കേൾക്കുന്നു ഞാൻ ഇമ്പ സ്വരം
കാണുന്നു ഞാൻ ദിവ്യരൂപം
കാൽവറിയിൽ കാരിരുമ്പാണികളാൽ
യാഗമായി തീർന്ന വനെ
നിന്ദകൾ ഏറ്റവനെ
പഴികൾ സഹിച്ചവനെ
വഴിയും സത്യവും ജീവനും ആയവനെ
വണങ്ങീടുന്നു ഞങ്ങൾ
വാഴ്ത്തി സ്തുതിച്ചീടുന്നു
ശാപം വഹിച്ചവനേ
രോഗം ശീലിച്ചവനേ
അടിപ്പിണരാൽ സൗഖ്യം തന്നവനെ
വണങ്ങീടുന്നു ഞങ്ങൾ
വാഴ്ത്തി സ്തുതിച്ചീടുന്നു
മുൾമുടി അണിഞ്ഞവനെ
രക്തം ഒഴുക്കിയോനെ
കാൽവറി കുന്നിൽ
ജീവൻ വെടിഞ്ഞവനെ
വണങ്ങീടുന്നു ഞങ്ങൾ
വാഴ്ത്തി സ്തുതിച്ചീടുന്നു