Kanivode Sweekarikkename – കനിവോടെ സ്വീകരിക്കേണമേ
Kanivode Sweekarikkename – കനിവോടെ സ്വീകരിക്കേണമേ
കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തിൽ
സന്തോഷ സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ
വൈദികൻ തൻ തിരു കൈകളിൽ
ഏന്തുന്ന പാവന പാത്രം പോൽ
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാകേണം ദൈവമേ
നിത്യവും ഞങ്ങളിതെകിടാം
നിത്യ സൗഭാഗ്യം നീ നല്കണേ
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പതതാരിൽ നീ ചേർക്കണെ