ഹൃദയം ഒരു പുൽക്കൂടായ് – Hridayam Oru Pulkkoday Orukki
ഹൃദയം ഒരു പുൽക്കൂടായ് – Hridayam Oru Pulkkoday Orukki
ഹൃദയം ഒരു പുൽക്കൂടായ് ഒരുക്കി
അധരം നിൻ സ്തുതിഗീതമുയർത്തി
ഉയിരിൻ നാഥൻ അണയുകയായ്
വാനവർ ഗീതം പാടു കയായ്
എതിരേൽക്കാം രാജരാജനെ (2)
|| ഓ സ്നേഹരാജാവേ
സ്വർഗ്ഗത്തിന്റെ രാജാവേ
ഇന്നെന്നുള്ളിൽ വന്നു വാഴണമെ
കുർബാനയായ് നീ വരണെ
എന്നെന്നും നീ വരണെ
ഉള്ളം കൊതിച്ചിടുന്നെൻ ഈശോയെ ||
രാജാക്കൾ ആരാധിച്ചതു പോലെ
ആട്ടിടയർ കൈവണങ്ങിയ പോലെ (2)
ജീവിത താലം അർപ്പിച്ചീടാം തിരുമുമ്പിൽ
കുമ്പിട്ടാരാധിക്കാം ഈ കുർബാനയെ (2)
|| ഓ സ്നേഹരാജാവേ
സ്വർഗ്ഗത്തിന്റെ രാജാവേ
ഇന്നെന്നുള്ളിൽ വന്നു വാഴണമെ
കുർബാനയായ് നീ വരണെ
എന്നെന്നും നീ വരണെ
ഉള്ളം കൊതിച്ചിടുന്നെൻ ഈശോയെ ||
വിണ്ണിൽ നിന്നിറങ്ങി വന്നു ദൈവം
മർത്യനോടൊന്നായ് ചേർന്നു വാഴാൻ (2)
ജീവൻ നൽകും ദിവ്യമീ കൂദാശ
ഉൾക്കൊണ്ടു ഭക്ത്യാ വണങ്ങിടാം (2)
ഹൃദയം ഒരു പുൽക്കൂടായ് ഒരുക്കി
അധരം നിൻ സ്തുതിഗീത മുയർത്തി
ഉയിരിൻ നാഥൻ അണയുകയായ്
വാനവർ ഗീതം പാടു കയായ്
എതിരേൽക്കാം രാജരാജനെ (2)
|| ഓ സ്നേഹരാജാവേ
സ്വർഗ്ഗത്തിന്റെ രാജാവേ
ഇന്നെന്നുള്ളിൽ വന്നു വാഴണമെ
കുർബാനയായ് നീ വരണെ
എന്നെന്നും നീ വരണെ
ഉള്ളം കൊതിച്ചിടുന്നെൻ ഈശോയെ ||