Appam murinju song lyrics – അപ്പം മുറിഞ്ഞു കാസ നിറഞ്ഞു
Appam murinju song lyrics – അപ്പം മുറിഞ്ഞു കാസ നിറഞ്ഞു
അപ്പം മുറിഞ്ഞു കാസ നിറഞ്ഞു
പെസഹാ തൻ ഓർമ്മയുണർന്നൂ
സ്വീകാര്യ ബലിയായ് നുറുങ്ങുമെൻ ഹൃദയം
ഈശോയ്ക്കു നൽകുന്നു ഞാൻ
കോറസ്
മുറിവുകൾ സൗഖ്യമാകും
മനസുകൾ ശാന്തമാകും
സ്നേഹിതർക്കായ് ജീവനേകും
ഇടയന്റെ ആലയിൽ നാം
നല്ലിടയന്റെ കൈകളിൽ നാം
കാഴ്ചയെകുമ്പോഴെൻ ഉള്ളം പറഞ്ഞു
കരുണയില്ലാതെന്തു യാഗം?
ക്ഷമിക്കുന്ന-സ്നേഹമെൻ നൈവേദ്യമാകാൻ
യേശുവിൻ മനസോടു ചേരാം
സഹനത്തിൻ കാരണം തേടി ഞാൻ വന്നൂ
ക്രൂശിതനെ നോക്കി നിന്നൂ
നിറയുമാ മിഴികളിൽ തെളിയുന്നിതാ
എന്നാത്മ ദുഃഖത്തിൻ സാരം