Manushya nee mannakunnu

Deal Score+1
Deal Score+1

Manushya nee mannakunnu
Mannilekku madangum noonam
Anuthapa kannuneer veezthi
Papa pariharam cheythu kolka nee

Falam nalkathuyarnu nilkum
Vrukshanirayellam arinjuveezthum
Eritheeyilerinjuveezhum neeri
Niram maari chambalaayitheerum

Daivaputhran Varunnoozhiyil
Dhaanyakalamellam shuchiyaakuvaan
Nenmanikal sambharikunnu ketta
Pathirellam chutterikunnu

Aayirangal veenu thaazhunnu
Marthyamaanasangal venthuneerunnu
Nityhajeevan nalkidum neerchal vittu
Marubhoovil jalam thedunnu

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം
അനുതാപ കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം

ഫലം നല്കാതുയര്ന്നു നില്ക്കും
വൃക്ഷനിരയെല്ലാം അരിഞ്ഞു വീഴുത്തും
എരിതീയിൽ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായി തീരും
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം

ദൈവ പുത്രൻ വരും ഊഴിയിൽ
ധാന്യകളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൾ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം


ആയിരങ്ങൾ വീണു താഴുന്നു
മര്ത്യ മാനസങ്ങൾ വെന്തു നീറുന്നു
നിത്യ ജീവൻ നല്കീടും നീർച്ചാൽ
വിട്ടു മരുഭൂവിൽ ജലം തേടുന്നു

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം
അനുതാപ കണ്ണുനീര വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ…

വിശുദ്ധിയുടെ ഈ ദിനങ്ങളിൽ ദാസ് ക്രീയേഷൻസ് നിങ്ങൾക്കായി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു….

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo