Daivathin Puthran Janichu christmas song lyrics – ദൈവത്തിന് പുത്രന് ജനിച്ചു
Daivathin Puthran Janichu christmas song lyrics – ദൈവത്തിന് പുത്രന് ജനിച്ചു
ദൈവത്തിന് പുത്രന് ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു (2)
കന്യകമാതാവിന് കണ്ണിലുണ്ണിയെ
കാണായി പശുവിന് തൊഴുത്തില്‍ -അന്നു
കാണായി പശുവിന് തൊഴുത്തില്‍
ദൈവത്തിന് പുത്രന് ജനിച്ചു
മാനവരാശിതന്‍ പാപങ്ങളാകെ തന്
പാവനരക്തത്താല്‍ കഴുകീടുവാന്‍
ഗാഗുല്‍ത്താ മലയില്‍ ബലിയാടായ് തീരാന്‍
ബതല്‍ഹാമില്‍ പശുവിന് തൊഴുത്തിലെ പുല്ലില്‍
ദൈവത്തിന് പുത്രന് ജനിച്ചു
മാലാഖമാരവര്‍ പാടി ഇനി
മാനവര്‍ക്കെല്ലാം സമാധാനമെന്നായ്
സ്വര്‍ഗത്തില്‍ ദൈവത്തെ വാഴ്ത്തി വാഴ്ത്തി
സ്വര്‍ഗീയ സംഗീതം പാടി – അന്നു
സ്വര്‍ഗീയ സംഗീതം പാടി
ദൈവത്തിന് പുത്രന് ജനിച്ചു
രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോള്‍
രാജാക്കള്‍ മൂന്നുപേര്‍ വന്നുചേര്‍ന്നു
മതിമറന്നപ്പോള്‍ മധുരമാം ഗാനം
ഇടയന്മാരെങ്ങെങ്ങും പാടി നടന്നു
ദൈവത്തിന് പുത്രന് ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു (2)
ഈശോമിശിഹാ വന്നല്ലോ
ഇനിമേല്‍ മന്നിനു സുഖമല്ലോ
ഓശാനാ ഓശാനാ
പാപം പോക്കും ശിശുവല്ലോ
പാവന ദൈവിക ശിശുവല്ലോ
ഓശാനാ ഓശാനാ
ദൈവത്തിന് പുത്രന് ജനിച്ചു ..
ചിത്രം : നീലി സാലി (1960)
ഗായകൻ : എ എം രാജ
ഗാനരചന : പി ഭാസ്കരൻ
സംഗീതം : കെ രാഘവൻ