Avan Vakku Marukilla – അവൻ വാക്കുമാറുകില്ല
Avan Vakku Marukilla – അവൻ വാക്കുമാറുകില്ല
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല (2)
ആരെല്ലാം മാറിയെന്നാലും
കൂട്ടായ് കൂടെ ഇല്ലങ്കിലും
യേശു മാറുകില്ല; അവൻ വാക്കുമാറുകില്ല
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
1) ആർത്തിരമ്പും കടലും പോങ്ങും തിരമാല വന്നാലും
കാണുന്നെൻ പ്രിയൻ മുഖം
ഉയർത്തും കരങ്ങൾ നീട്ടിയെന്നെ വിളിച്ചവൻ
മാറോടു ചേർത്തിടും ഞാൻ തളർന്നാൽ (2)
തകർന്നുപോകുവാൻ അനുവദിക്കില്ല
വീണുപോകില്ല ഒരിക്കലും (2)
ബലമുള്ള കരമെന്നെ പിടിച്ചതിനാൽ
താഴുകില്ല ഞാൻ തളരുകില്ല (2)
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല (2)
2) കൈത്താള മേളത്തോടെ നൃത്ത ഘോഷങ്ങളോടെ
ആർത്തും ഉല്ലസിച്ചും ഞാൻ പാടും
തോൽവിയില്ല എനിക്കിനി ജയം ജയം എന്നാർത്തും
ഉല്ലസിച്ചും ഞാൻ പാടും (2)
ജനിച്ചല്ലോ ഞാൻ ഉയരത്തിൽ നിന്നും
ജയിച്ചല്ലോ ഞാൻ ലോകത്തെ (2)
പാപം ശാപം എന്മേൽ വാഴുകില്ല
രോഗം ദുഃഖം എന്നെ ജയിക്കയില്ല (2)
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല (2)
ആരെല്ലാം മാറിയെന്നാലും
കൂട്ടായ് കൂടെ ഇല്ലങ്കിലും
യേശു മാറുകില്ല; അവൻ വാക്കുമാറുകില്ല
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല