Ellam Daivam Tharunnathalle song lyrics – എല്ലാം ദൈവം തരുന്നതല്ലേ
Ellam Daivam Tharunnathalle song lyrics – എല്ലാം ദൈവം തരുന്നതല്ലേ
എല്ലാം ദൈവം തരുന്നതല്ലേ
എല്ലാം ദൈവം തരുന്നതല്ലേ
നിൻ മിഴികൾ തിങ്ങിത്തുളുമ്പിടുമ്പോൾ
കണ്ണുനീർ തുടയ്ക്കാൻ അവൻ വരില്ലേ
നിൻ വഴിയിൽ ഇരുൾ പെരുകിടുമ്പോൾ
വിണ്ണിൻ വിളക്കായ് അവൻ വരില്ലേ
എല്ലാം ദൈവം തരുന്നതല്ലേ
എല്ലാം ദൈവം തരുന്നതല്ലേ
കണ്ണീർ മഴയും പുഞ്ചിരി വെയിലും
എല്ലാം അവൻ തന്ന സമ്മാനം (2)
താഴ്ചയുയർച്ചകൾ വീഴ്ചയുയർപ്പുകൾ
എല്ലാം തന്നതല്ലേ
നിന്റെ നന്മയ്ക്കായ് തന്നതല്ലേ
മരുഭൂവിൽ കുളിർപ്പുഴയായി ദൈവം
വിജനതയിൽ പുതുവഴിയായി (2)
തീർത്തുമുടഞ്ഞു തകർന്നൊരു ജന്മം
വീണ്ടും മെനഞ്ഞെടുത്തു ദൈവം
സ്നേഹത്തിൻ ശ്വാസമേകി