Yeshuve Rakshadayaka – യേശുവേ രക്ഷാദായക
Yeshuve Rakshadayaka – യേശുവേ രക്ഷാദായക
യേശുവേ രക്ഷാദായക
നിന്റെ സന്നിധേവരുന്നു
എന്റെ പാപഭാരവുമായ്
വല്ലഭായേകൂ രക്ഷയേ
ഉന്നതി വെടിഞ്ഞവനേ
മന്നിൽ താണുവന്നവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ ജീവനേ തന്നത്
പാപം ചെയ്തിടാത്തവനേ
പരിക്ഷീണനായവനേ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ ദാഹിച്ചു കേണത്
ശാപരോഗമേറ്റവനേ
പാപമായി തീർന്നവനെ
എനിക്കായിട്ടല്ലയോ
ക്രൂശിങ്കൽ പാടുകൾ ഏറ്റത്
എന്റെ പാപം നീ വഹിച്ചു
എന്റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം