Varume praanapriyan – വരുമേ പ്രാണപ്രിയൻ വിരവിൽ
Varume praanapriyan – വരുമേ പ്രാണപ്രിയൻ വിരവിൽ
വരുമേ പ്രാണപ്രിയൻ വിരവിൽ
ചേരുമേ നാം അതിവേഗമതിൽ
തരുമേ താൻ പൊൻകിരീടമൊന്ന്
വാഴുമേ നാം അതിൽ യുഗയുഗമായ്
എന്തൊരാനന്ദമേ അതിമോദമോടേ
നാം വാണിടും പ്രിയൻ കൂടെന്നും
അതിധൈര്യമായി തന്നെ പിൻഗമിക്കാം
ഒരു നാളും താൻ കൈവിടില്ല
ശത്രുവിന്റെ കോട്ടകൾ തകർക്കുമവൻ
ജയഭേരി മുഴക്കീടുമേ (2)
പാരിടമാം ഈ പാർപ്പിടമോ
വിട്ടു പോകും നാം അതിവേഗത്തിൽ (എന്തൊരാനന്ദമേ)
കർത്തൻ നമുക്കേകീടും കാലമൊക്കെയും
തൻ കൃപകൾ ഓർത്ത് പാടാം (2)
കർത്തൻ കാഹളധ്വനി വാനിൽ കേട്ടിടുവാൻ
കാലം ഏറില്ല ദൈവസഭയെ (എന്തൊരാനന്ദമേ)
അനുദിനം പ്രത്യാശ ഏറിടട്ടെ
കാന്തനാം കർത്തൻ വരവിൻ (2)
വിൺമേഘമതിൽ നമ്മൾ നാഥൻ വരും
കോടകോടി യുഗം വാഴുവാൻ (എന്തൊരാനന്ദമേ)