കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
കാറ്റിനെ ശാസിച്ച തമ്പുരാനെ ശാന്തമായ് അമ്മ ഉറക്കിയല്ലോ
കടലിന്റെ മീതെ നടന്നവനെ അമ്മ വെള്ളം കോരി കുളിപ്പിച്ചുവോ
ഉണ്ണിക്കു കൂട്ടുകൂടാനായ് അമ്മ മാലാഖമാരെ വിളിച്ചോ
ഉണ്ണിക്കു രാരീരം പാടാൻ അമ്മ താരകനിരയെ ക്ഷണിച്ചോ
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ പൈതലായ് ഈശോയെ കണ്ടോ
സ്വപ്നത്തിലമ്മേ ഉണ്ണിയെ കണ്ടോ ഉദരത്തിൽ ഈശോയെ കണ്ടോ
ഉണ്ണിക്കു രാരീരം പാടി അമ്മ പൊന്നുമ്മ കവിളിൽ കൊടുത്തോ
ഇടറിയോരാടിനു ചുമലേകും നാഥൻ അമ്മതൻ തോളിൽ മയങ്ങിയല്ലോ
അമ്മതൻ അപ്പം കഴിച്ചൊരുണ്ണി ജീവന്റെ അപ്പമായി മാറിയല്ലോ
ഉണ്ണിക്കു സമ്മാനമേകാൻ അമ്മ കുഞ്ഞുടുപ്പന്നു തയ്യിച്ചോ
ഉണ്ണിക്ക് സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലികൊടുത്തോ
ആരീരാരം പാടാം ഞാനീ രാവിൽ