പരിശുദ്ധാത്മാവേ എന്നിൽ – Parisudhathmave ennil nirayename

Deal Score+1
Deal Score+1

പരിശുദ്ധാത്മാവേ എന്നിൽ – Parisudhathmave ennil nirayename

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ
നിൻ അഭിഷേകം പകരണമേ
തിരുഹിതം എന്നിൽ നിറവേറുവാൻ
ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ

മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ ആ ശക്തി
നിന്തിട്ടിട്ടല്ലാതെ കടപ്പാൻ വയ്യത്ത
അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2)
ദിനം തോറും നീ എന്നിൽ വളരേണമേ
ഞാനോ കുറയേണമേ

എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻ മഹത്വത്തിന് തീ എന്നിൽ കത്തിടട്ടെ
മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ

കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ
അന്ത്യത്തോളം വിശ്വസ്തനായി ജീവിച്ചിടാൻ തിരു പാതയിൽ നടത്തിടണേ.

    Jeba
        Tamil Christians songs book
        Logo