പാടാം ഈ രാവിൽ ഇനിയൊന്നായ് ഗ്ലോറിയ
നിറയും മനമോടെ തിരുനാമം പാടിടാം
മഞ്ഞണിഞൊരീ രാവിൽ മഹിതലമുറങ്ങുമീ രാവിൽ
താരവൃന്ദങ്ങൾ പോലും ശ്രുതിമീട്ടിനിൽക്കുമീ രാവിൽ
വരമായ് ജന്മ സുക്രതമായ് മഹിതൻ അധിപതിയായ്
തിരുസുതൻ ജാതനായ് ….തിരുസുതൻ ജാതനായ്
{പാടാം……
തമസ്സിലലയുന്ന മാനസങ്ങളിൽ കിരണമായവൻ വന്നൂ..
അരുണകിരണമായ് അന്നുമിന്നുമവൻ കരുണ ചൊരിയുവാൻ വന്നൂ
പുതുയുഗപ്പിറവിയായ് പുതുപുലരിതൻ ശോഭയായ്
വരമായ് ജന്മ സുക്രതമായ് മഹിതൻ അധിപതിയായ്
തിരുസുതൻ ജാതനായ് ….തിരുസുതൻ ജാതനായ്
{പാടാം……
തിരുസുതന്റെ തിരുമേനി കാണുവാൻ വാനവൃന്ദം നിരന്നൂ
ദേവസൂനുവിൻ ദർശനം തേടി ഇടയരും വന്നു ചേർന്നൂ
താളമേളങ്ങളോടെ നാമൊന്നായ് ചേർന്ന് പാടാം
വരമായ് ജന്മ സുക്രതമായ് മഹിതൻ അധിപതിയായ്
തിരുസുതൻ ജാതനായ് ….തിരുസുതൻ ജാതനായ്
{പാടാം……
ഗാനരചന, സംഗീതം: ബാബു വർഗ്ഗീസ്
ഓർക്കസ്ട്രേഷൻ : ബിബി മാത്യു & ജിം ജേക്കബ്
Padaam ee ravil Ini onnai gloriya
Nirayum manamodey thirunamam paadidam
Manjaninjo-ree ravil Mahithala-murangumee ravil
Thaara vrundangal polum Sruthi meetti-dunnoree ravil
Varamai janma sukruthamai Mahi than adhipathiyai
Thiru-suthan jaathanai.. Thiru-suthan jaathanai (Padaam…
Thamassi-lalayunna maanasangalil kiranamaayavan vannoo
Aruna kiranamai annuminnu-mavan karuna choriyuvan vannoo
Puthu yuga-ppiraviyai puthu pularithan shobhyai x2
Varamai janma sukruthamai Mahi than adhipathiyai
Thiru-suthan jaathanai.. Thiru-suthan jaathanai (Padaam…
Thiru suthante thiru meni kaanuvaan vaana vrundam nirannoo
Deva soonuvin darshanam thedi Idayarum vannu chernnoo
Thaala melangalodey naa-monnai chernnu paadaam x2
Varamai janma sukruthamai Mahi than adhipathiyai
Thiru-suthan jaathanai.. Thiru-suthan jaathanai (Padaam…