പാവനരൂപാ പരിശുദ്ധ പരനെ – Paavana Roopa Parisudha Parane
പാവനരൂപാ പരിശുദ്ധ പരനെ – Paavana Roopa Parisudha Parane
പാവനരൂപാ പരിശുദ്ധ പരനെ
പാപിയാം എന്നെ നീ കണ്ടതിനാൽ
പാപപങ്കിലമാകും ഈ മരുയാത്രയിൽ
പാതയായ് നീ എന്റെ കൂടെയുള്ളതാൽ
നാഥാ നീ ചെയ്യും നന്മകൾക്കായി
പാടാം ഞാൻ ഈ പാഴ്മരുഭൂവിൽ
നാഥാ നീ ഏകും ദാനങ്ങൾക്കായി നൽകാം ഞാൻ സ്തോത്രയാഗമെന്നുമേ
കണ്ണുനീരെല്ലാം നീ തുടച്ചു
കണ്മണി പോലെന്നെ കാത്തുകൊണ്ടതാൽ (2)
തന്നല്ലോ നാഥാ നീ എനിക്കായ്
ക്രൂശതിൽ നിൻ സ്വന്ത ജീവനെയും (2)
നാഥാ നീ….
ഭാരങ്ങളെല്ലാമേ നീ അകറ്റി
ഭാഗ്യവാനായെന്നെ തീർത്തുകൊണ്ടതാൽ (2)
മാറ്റിയല്ലോ നാഥാ എന്നെയും നീ
സ്വർഗ്ഗമാം രാജ്യത്തിനവകാശിയായി (2)
നാഥാ നീ…
പാവനരൂപാ…