Nin papam venmayakkidum song lyrics – നിൻ പാപം വെണ്മയാക്കിടും
Nin papam venmayakkidum song lyrics – നിൻ പാപം വെണ്മയാക്കിടും
കടും ചെമപ്പാണു നിൻ പാപമെങ്കിലും
മഞ്ഞുപോലെ വെൺമയാക്കിടും
പാപം രക്തവർണമെങ്കിലും
കമ്പിളിപോൽ വെളുപ്പിച്ചീടും
അനുസരിപ്പാനൊരുക്കമെങ്കിൽ
ഐശ്വര്യം ആസ്വദിച്ചീടും നിങ്ങൾ
ധിക്കാരിയായി നടന്നാലോ നീ
വാളിന്നിരയായ് തീർന്നീടും
ഇടം വലം നീ തിരിഞ്ഞീടുകിൽ
പിന്നിൽ നിന്നെൻ സ്വരം നീ ശ്രവിക്കും
പൈതലേ ഈ വഴി നടന്നീടുക
നിൻ വഴിയാണിതു പോയീടുക