mariyam vilikettunarnnu – മറിയം വിളികേട്ടുണർന്നു
mariyam vilikettunarnnu – മറിയം വിളികേട്ടുണർന്നു
മറിയം വിളികേട്ടുണർന്നു
മാലാഖ തൻ മൊഴി കേട്ട് നിന്നു
കൃപയിൽ നിറവായ് നിന്നു മറിയം
മാലാഖ തൻ കാതിൽ ഓതി
നിന്നോട് കൂടെ ദൈവം വസിക്കും
സ്ത്രീകളിൽ നീ ഏറ്റം ധന്യവതി
നസ്രേത്ത് ഭവനത്തിൻ മേരിമാതെ
പാവന കന്യേ നീ ഭാഗ്യവതി
മറിയം വിളി കേട്ടുണർന്നു…
( മറിയം വിളി കേട്ടു…….)
ഉന്നതമാം സീനായി തൻ
ശിഖമേൽ മോശ നിന്നെ കണ്ടിരുന്നു
കാണുന്നു ഞാൻ ആരാധനയിൽ
സ്നേഹമാം അമ്മതൻ സാന്ത്വനങ്ങൾ(2)
സഹനത്തിൽ തനയന് കാവലായി
കാൽവരിയോളം നീ കരുത്തുമേകി(2)
കാണുന്നു ഞാൻ എന്നമ്മയിൽ
വാത്സല്യമേറുന്ന യാഗാർപ്പണം
മറിയം വിളി കേട്ടുണർന്നു
യെരുശലേം വീഥികളിൽ
നാഥന് കൂട്ടായി നീ നടന്നു
ക്രൂശിതനോട് ചേർന്ന് നിന്നു
എല്ലാം ഹിതം എന്ന് പ്രതിവചിച്ചു(2)
എനിലെ കുറവിനെ
നീക്കീടുവാൻ
പുത്രനോട് ചൊൽക
കാനാവുപോൽ(2)
പാടുന്നു ഞാൻ എന്നാളുമേ
മറിയത്തിൻ ഗീതികൾ എൻ നാവിനാൽ
മറിയം വിളി കേട്ടുണർന്നു ….
(മറിയം വിളി കേട്ടുണർന്നു……)