Kodumkattupole Veeshi – കൊടുംങ്കാറ്റുപോലെ വീശി

Deal Score+2
Deal Score+2

Kodumkattupole Veeshi – കൊടുംങ്കാറ്റുപോലെ വീശി

കൊടുങ്കാറ്റ് പോലെ വീശി
പെരുമാരിപോലെ പെയ്ത്
വെൺ പ്രാവു പോലെ പറന്നിറങ്ങൂ പരിശുദ്ധാത്മാവേ
മേഘപാളി കീറി ഇടിമുഴക്കത്തോടെ അഗ്നിനാവു പോലിറങ്ങൂ
പരിശുദ്ധാത്മാവേ

അഭിഷേകത്തിൻ പെരുമഴ
നിൻ ദാസർക്കു നീ നൽകണേ
ലോകം മുഴുവൻ സാക്ഷിയായ്
ധീരരായി പോകുവാൻ
ശങ്കുറപ്പും കരളുറപ്പും
നൽകണേ ആത്മാവേ
വിശ്വാസവും തീഷ്ണതയും
നൽകണേ ആത്മാവേ

വാൾമുനയുടെ മുൻപിലും
സിംഹത്തിന്റെ കുഴിയിലും
പ്രവാചകർക്ക് ജയം ഒരുക്കി പരിശുദ്ധാത്മാവേ
തീ ചൂളതൻ നടുവിലും
തടവറയുടെ ഉള്ളിലും പ്രവാചകരെ സംരക്ഷിച്ച പരിശുദ്ധാത്മാവേ

ധീര രക്തസാക്ഷികൾ
ചൂടു നിണം വീഴ്തുവാൻ
വിശ്വാസ തീഷ്ണരാക്കിയ പരിശുദ്ധാത്മാവേ
ഈ കാലഘട്ടമേകിടും
വിശ്വാസ ശോധനയിങ്കൽ
ആത്മശക്തി പകരണേ പരിശുദ്ധാത്മാവേ

    Jeba
        Tamil Christians songs book
        Logo