Ethratholam Njan Ange song lyrics – എത്രത്തോളം ഞാൻ അങ്ങേ
Ethratholam Njan Ange song lyrics – എത്രത്തോളം ഞാൻ അങ്ങേ
എത്രത്തോളം ഞാൻ അങ്ങേ സ്തുതിച്ചെന്നാലും
മതിയാകില്ല എനിക്കൊരുനാളുമേ
അത്രത്തോളം യാഹെന്നേ കരുതിയതാൽ
മഹിതലേ ഞാൻ അങ്ങേ ഉയർത്തീടുമേ (2)
അരുമയോടവനെന്നെ കരുതിയതാം
വിധമതു പലതും ഞാൻ ഓർത്തിടുമ്പോൾ (2)
ചൊല്ലുവാൻ വാക്കിനാൽ അസാധ്യമല്ലോ
തവ ഹിതം മതിയെനിക്കാശ്രയമായി (2) – എത്രത്തോളം ഞാൻ
എൻ നിനവുകൾ നന്നായി അവനറിഞ്ഞു
നിലവിളി അവനിടം പറന്നുയർന്നു (2)
കണ്ണുനീർ തുരുത്തിയിൽ ആക്കിടുന്നവൻ
സ്വർഗ്ഗ സീയോനിൽ പ്രതിഫലമേകുമവൻ (2) – എത്രത്തോളം ഞാൻ
ദുരിതങ്ങൾ അടിക്കടി പെരുകീടുമ്പോൾ
സാത്താന്യ കോട്ടകൾ ഉയർന്നീടുമ്പോൾ (2)
ഉള്ളം നീറും വേദനകൾ തളർത്തീടുമ്പോൾ
ബലമുള്ള കരങ്ങളിൽ മറച്ചീടുന്നോൻ (2) – എത്രത്തോളം ഞാൻ