എന്റെ ദൈവം വാനിൽ വരും – Ente Daivam Vaanil Varum

Deal Score+1
Deal Score+1

എന്റെ ദൈവം വാനിൽ വരും – Ente Daivam Vaanil Varum

എന്റെ ദൈവം വാനിൽ വരും
തൻ ഭക്തരെ ചേർത്തീടുമേ
കണ്ണീർ എല്ലാം മാറി പോകും
ദുഃഖമെല്ലാം നീങ്ങീടുമേ (2)

കാഹളം ധ്വനിക്കും നാളിൽ
മേഘാരൂഡനായ് വരുമേ നാഥൻ
സഭയെ അവൻ അന്നു ചേർത്തീടുമേ
ക്രിസ്തുവിൽ മരിച്ചവർ ഉയിർത്തപ്പെടും

കഷ്ടങ്ങൾ നഷ്ടങ്ങൾ നീങ്ങിടുമേ
രൂപാന്തരം നാം പ്രാപിക്കും
ക്രിസ്തുവിൽ നമമൾ എടുക്കപ്പെടും അന്നാൾ
ക്രിസ്തുവോടു കൂടെ വാസം ചെയ്യും.. എന്റെ ദൈവം

ആ നാൾ ഇനി അധികമില്ല
തൻ ലക്ഷണങ്ങൾ കാണുന്നല്ലോ
ആ നാളിനായ് നാം ഒരുങ്ങീടുക വേഗം
നിത്യതയിൽ നാം ആനന്ദിക്കും… എന്റെ ദൈവം

    Jeba
        Tamil Christians songs book
        Logo