Enne Ennum Karuthiyone song lyrics – എന്നെ എന്നും കരുതിയോനെ

Deal Score0
Deal Score0

Enne Ennum Karuthiyone song lyrics – എന്നെ എന്നും കരുതിയോനെ

എന്നെ എന്നും കരുതിയോനേ
എന്നെ ദിനവും പാലിച്ചവനെ (2)

നന്ദിയോടെന്മനം നിറഞ്ഞീടുമേ
നടത്തിയ വിധങ്ങളെ
ഓർത്തീടുകിൽ (2)

പാരിൽ ക്ലേശങ്ങളേറിയപ്പോൾ
ഉറ്റോരെല്ലാം വെറുത്തീടുമ്പോൾ(2)
മാറോടെന്നെ ചേർത്തു പാലിച്ചു നീ
വീഴാതെ കാത്തുസൂക്ഷിച്ചല്ലോ -എന്നെ എന്നും

ആരുമാശ്രയിപ്പാനില്ലാതെ പാരം നിരാശനായ് നീറിയപ്പോൾ (2)
ക്രൂശിലെനിക്കായ് ജീവനെ വെടിഞ്ഞു നീ
തൻ പ്രിയ പുത്രനാക്കിയല്ലോ (2) -എന്നെ എന്നും

പ്രതികൂലങ്ങളെന്മേൽ വന്നീടിലും
അനുകൂലമായ്മാറ്റാൻ കർത്തനുണ്ട് (2)
വൻതിരകൾ എന്മേൽ അഞ്ഞാടിച്ചെന്നാലും
കൂടെ നടന്നീടാൻ താതനുണ്ട് (2) -എന്നെ എന്നും

    Jeba
        Tamil Christians songs book
        Logo