Ee Kurbana appathil – ഈ കുർബ്ബാന അപ്പത്തിൽ
Ee Kurbana appathil – ഈ കുർബ്ബാന അപ്പത്തിൽ
ഈ കുർബാന അപ്പത്തിൽ ഈശോയെ കാണാൻ
ഹാ കൊതിയോടെ ഈശോയെ നിന്റെതായിടാൻ
നീ അത്താഴമായ് എൻ അത്താണിയായ്
ദിവ്യകാരുണ്യമായെൻ കൂടെ വാഴുന്നു
ഈശോയെ എൻകൈയ്യിൽ ജീവൻ നീ തന്നൂ
ഈശോയെ നീയാവാൻ എന്നിൽ നീ ചേർന്നൂ
എന്നെനേടാൻ അപ്പമായ് മാറിടും നേരം
ഉള്ളം തേടിയെന്റെ ഈശോ നെഞ്ചോളം താഴും
കാത്തിരിക്കുമെന്നുള്ളം നീ പുൽമെത്തയാക്കി
ആനന്ദത്താലെന്നുള്ളിൽ ആരാധനയായി
ഈശോയെ എൻകൈയ്യിൽ ജീവൻ നീ തന്നൂ
ഈശോയെ നീയാവാൻ എന്നിൽ നീ ചേർന്നൂ
എല്ലാമേകാൻ ഓസ്തിയായ് നീ ഒപ്പമുണ്ടെങ്കിൽ
നിൻ്റെ കൂടെ എൻ്റെ യാത്ര എത്ര സുന്ദരം
കൂദാശയായെൻ നാവിൽ നീ കുർബാനയായി
ദാഹിക്കുമെന്നുളളം നിൻ സക്രാരിയായി