ആര്‍പ്പിന്‍ നാദം ഉയരുന്നിതാ – Aarppin Nadam uyarunnithaa

Deal Score+2
Deal Score+2

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ – Aarppin Nadam uyarunnithaa

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
മഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു
കൊയ്ത്തിന്‍റെ അധിപനവന്‍

പോയീടാം വന്‍ കൊയ്ത്തിനായ്
വിളഞ്ഞ വയലുകളില്‍
നേടീടാന്‍ ഈ ലോകത്തേക്കാള്‍
വിലയേറുമാത്മാവിനെ

ഇരുളേറുന്നു പാരിടത്തില്‍
ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകര്‍ന്നീടാന്‍
ഇതാ ഞാന്‍ അയയ്ക്കണമേ

ആരെ ഞാന്‍ അയയ്ക്കേണ്ടൂ?
ആരിനി പോയീടും?
അരുമനാഥാ നിന്‍ ഇമ്പസ്വരം
മുഴങ്ങുന്നെന്‍ കാതുകളില്‍

ഒരു നാളില്‍ നിന്‍ സന്നിധിയില്‍
വരുമേ അന്നൊരു നാൾ
ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍
ഇടയായ് തീരരുതേ

    Jeba
        Tamil Christians songs book
        Logo