Thiruvilaavin Snehadhara song lyrics – തിരുവിലാവിൻ സ്നേഹധാര

Deal Score0
Deal Score0

Thiruvilaavin Snehadhara song lyrics – തിരുവിലാവിൻ സ്നേഹധാര

നാഥയെൻ പാപകുന്തമുനകളാൽ
നിൻ തിരു ഹൃദയത്തെ വൃണപ്പെടുത്തി
നോവുന്ന നേരത്തും കൈകോർത്തെന്നെ
ആ തിരുമാറിൽ ചേർത്തിരുത്തി
എന്നെ ആ തിരുമാറിൽ ചേർത്തിരുത്തി

എത്ര മഹത്വമീ നിന്നുടെ കാരുണ്യം
കാണുവതില്ലീഭൂവിൽ മറ്റൊന്നിലും
എണ്ണിയാൽ തീരാത്ത നിൻ അനുഗ്രഹങ്ങൾ
കേൾക്കില്ല മറ്റൊരു സ്നേഹത്തിലും
കേൾക്കില്ല മറ്റൊരു സ്നേഹത്തിലും

അന്ധന് സ്നേഹം നീ കാഴ്‌ചയായി നൽകി
ബധിരനു ആ സ്നേഹം കേൾവിയായും
പാപിയാം എന്നിൽ നിൻ കാരുണ്യം വർഷിച്ചു
അരുമയായി ജീവിക്കാൻ വരം അരുളു
അരുമയായി ജീവിക്കാൻ വരമരുളു

    Jeba
        Tamil Christians songs book
        Logo