Vannitha Ende Nalleesho song lyrics – വന്നിതാ എന്റെ നല്ലീശോ
Vannitha Ende Nalleesho song lyrics – വന്നിതാ എന്റെ നല്ലീശോ holy communion malayalam song
വന്നിതാ എന്റെ നല്ലീശോ
ദിവ്യകാരുണ്യമായ് ഉള്ളിൽ.
അങ്ങേതായ് തീരുവാൻ ഈ നിമിഷം
അങ്ങേയ്ക്കായ് ഏകുവാൻ ഈ ഹൃദയം
അങ്ങേതായ് മാറുവാൻ ഈ ജന്മം, ഈ ജീവിതം .
അകതാരിൽ അലിവോടെ നീ വാണിടണേ
കറനീക്കി പുതുജീവൻ നീ നല്കിടണേ
ഏകുന്നു നാഥാ ആരാധന -2
ഇന്നു വിളമ്പണേ എന്നോട്ടപാത്രത്തിൽ
കുറച്ചേറെ സ്നേഹം നാഥാ, കുറച്ചേറെ സ്നേഹം .
നീ നിശ്വസിക്കണേ ഞാനാം മൺകൂനയിൽ
ആത്മാവാം ജീവശ്വാസം , നാഥാ , ആത്മാവാം ജീവശ്വാസം.
സർവവും ഏകി ഞാൻ നിൽപ്പു നിൻ സന്നിധേ
എന്നെ നീ പൂർണ്ണമായ് ഏറ്റെടുക്കേണമേ -2
(അകതാരിൽ...
എന്നുടെ ഗേഹമാം യാഗത്തിൻ മേശയിൽ
ശാന്തി വിളമ്പിടണേ, നാഥാ, ശാന്തി വിളമ്പിടണേ.
കണ്ണീരിൽ ചാലിച്ചെൻ പ്രാർത്ഥന കേട്ടു നീ
നൽകണേ അനുഗ്രഹങ്ങൾ, നാഥാ, നൽകണേ അനുഗ്രഹങ്ങൾ.
എൻ ഗൃഹേ വാസമായ് ഒന്നു ചൊല്ലീടുമോ
എന്നുടെ ഭവനവും രക്ഷനേടിയെന്ന്.
(വന്നിതാ ...
( അകതാരിൽ ....
Vannitha Ende Nalleesho song lyrics in english
Vannitha Ende Nalleesho
Divyakaarunyamaai ullil.
Angethaai theeruvaan ee nimisham.
Angeykkaai eekuvaan ee hridayam.
Angethaai maaruvaan ee janmam, ee jeevitham.
Akathaaril alivode nee vaanidane.
Karaneekki puthujeevan nee nalkidane.
Ekunnu naadha, araadhana – 2
Innu vilambane ennotta paathrathil
Kurachere sneham, naadhaa, kurachere sneham.
Nee nishvasikkane njaanaam mankunayil
Aathmaavaam jeevashvaasam, nadha, aathmaavaam jeeva shvaasam.
Sarvavum eki njaan nilppu nin sannidhe
Enne nee purnnamaai ettedukkename. (Akathaaril…
Ennude gehamaam yaagathin meshayil
Shanthi vilambidane, naatha, shanthi vilambidane.
Kanneeril chalichen prarthana kettu nee
nalkane anugrahangal, naadhaa, nalkane anugrahangal.
En grihe vaasamaai onnu cholleedumo
ennude bhavanavum raksha nediyennu.