Olivukal Pookkunna – ഒലീവുകൾ പൂക്കുന്ന
Olivukal Pookkunna – ഒലീവുകൾ പൂക്കുന്ന
പല്ലവി
ഗത്സേമനാ ഗത്സേമനാ
ഒലീവുകൾ പൂക്കുന്ന ഗത്സേമനാ
ഗത്സേമനാ ഗത്സേമനാ
രാത്രിസങ്കീർത്തനം ഗത്സേമനാ
നിൻ്റെ കൈ ചുംബിച്ചവൻ നിന്നെയൊറ്റുമ്പോൾ
കണ്ണീർക്കണം പെയ്ത ഗത്സേമനാ
രാവിൻ പെസഹാ നിലാവു വീഴുമ്പോഴും
തീ പോലെ പൊള്ളുന്ന ഗത്സേമനാ
അനുപല്ലവി
നിന്നുടലപ്പമായ് നീ പകുത്തു
നിൻ്റെ –
ചെന്നിണം വീഞ്ഞായ് പകർന്നു നൽകി
പിന്നെ,വന്നൊറ്റയ്ക്കു പ്രാർത്ഥിച്ചു നീ നിൽക്കേ
തെന്നൽ വിരൽ നീട്ടും ഗത്സേമനാ
ഒന്നുമറിയാതെ ഗത്സേമനാ
ചരണം
നിൻ വിയർപ്പിറ്റുമ്പോൾ മണ്ണു ചുകന്നത്
കണ്ടു പിടഞ്ഞൊരു ഗത്സേമനാ
നിൻ കരം ബന്ധിച്ചു കൊണ്ടുപോകും നേരം
വിങ്ങി വിതുമ്പിയ ഗത്സേമനാ
നിന്നേ മറക്കാത്ത ഗത്സേമനാ
OOOOO
ബി.കെ ഹരിനാരായണൻ
ഗാനം – 6
( മാർക്കോസ് 14 ,15 നെ അധികരിച്ചെഴുതിയത്. യേശു ശിഷ്യൻമാരുമൊത്ത് പ്രാർത്ഥിക്കാൻ പോകുന്ന ഒലീവുമലയിലെ ഒരിടമാണ് ഗത്സേമന. പെസഹാ ദിവസവും പോയിരുന്നു. അവിടെ വച്ചാണ് യൂദാസ് ഒറ്റുന്നതും അയാൾ പിടിക്കപ്പെടുന്നതും )