Kaalam Kazhiyarai – കാലം കഴിയാറായ്
Kaalam Kazhiyarai – കാലം കഴിയാറായ്
കാലം കഴിയാറായ് കഷ്ടത തീരാറായ്
ദേവാധി ദേവനും വന്നീടാറായ്
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂമികുലുക്കങ്ങൾ
എല്ലാം അതിൻ ലക്ഷണം
ഇല്ലിനീ നാളുകൾ കാത്തിരിപ്പിൻ കാലം
തീർന്നങ്ങു നാമും പറന്നീടാറായ്
കാഹള ധ്വനിയും ദൂതന്റെ ശബ്ദവും
ഗംഭീര നാദവുമായ്
വന്നീടുമേ കർത്തൻ ആകാശ മദ്ധ്യേ താൻ
സ്വന്ത ജനത്തിനെ ചേർക്കുവാനായ്
ഈ ലോക യാത്രയിൽ ക്ഷീണിതരായ്
നമ്മൾ വീണു തളർന്നിടാതെ
ആ നല്ല നാളിനായ് ദീപം തെളിച്ചൊരായ്
ഓരോ നിമിഷവും കാത്തിരിക്കാം