gagultha malayile song lyrics – ഗാഗുൽത്താ മലയിലെ
gagultha malayile song lyrics – ഗാഗുൽത്താ മലയിലെ
ഗാഗുൽത്താ മലയിലെ കൽഗുഹയിൽ നിന്നും
കാൽവരി നായകൻ ഉയർത്തെഴുന്നേറ്റു
ദൈവം അരുൾ ചെയ്ത വാഗ്ദത്തമെല്ലാം
മൂന്നാം നാളിൽ നിറവേറിയല്ലോ(2)
മഹാ പുരോഹിതന്മാരും മൂപ്പന്മാരും
യഹൂദാ പ്രമാണിയും ഒന്നിച്ചു കൂടി….(2)
വിധി വിസ്താരത്തിൽ പൊളി സാക്ഷ്യമോതി
പീലാത്തോസും കൈ കഴുകി (2) – ഒടുവിൽ
മുൾക്കിരീടം ചൂടിച്ചും കാരിരുമ്പാണിയാൽ
പാപികൾ അങ്ങയെ ക്രൂശിതനാക്കിയല്ലോ…
ക്രൂശിതനാക്കിയല്ലോ. (ഗാഗുൽത്താ…)
കർത്താധികർത്തൻ്റെ പുനരുത്ഥാനത്തിൻ
സദ് വാർത്ത ശിഷ്യരെ ഹർഷാർദ്രരാക്കി…(2)
ഗലീലാ കുന്നിൽ വച്ചേശുവിൻ വാക്യമോ
കൽപനയെന്നപോലവർ ഏറ്റു വാങ്ങി (2)
പിതാ പുത്ര പരിശുദ്ധാത്മ നാമത്തിൽ ഞാനോ
ലോകാന്ത്യത്തോളം നിൻ കൂടെയുണ്ടല്ലോ…
കൂടെയുണ്ടല്ലോ.(ഗാഗുൽത്താ…)
ജയഘോഷമാഘോഷിപ്പിൻ
ജയഘോഷമാഘോഷിപ്പിൻ(2)
മൃത്യും ജയനാം ശ്രീയേശുദേവൻ
കല്പാന്തകാലം നമ്മോടൊപ്പമുണ്ടല്ലോ(2)
അത് സ്വർഗ്ഗീയ ശബ്ദമല്ലോ
അത് ക്രിസ്തീയ സത്യമല്ലോ(2)