Varadayaka Rakshaka song lyrics – വരദായകാ രക്ഷകാ
Varadayaka Rakshaka song lyrics – വരദായകാ രക്ഷകാ
വരദായകാ രക്ഷകാ യേശുനായകാ
എൻ മോചകാ പാലകാ ആത്മനായകാ
പരമമാം സ്നേഹത്തിൻ കാതലേ
പരമ ദയാപര ചൈതന്യമേ
കേൾക്കുക എന്നുടെ യാചന
തീർക്കുക എന്നുടെ വേദന
”വഴിയേ സത്യമേ ജീവനേ ജീവനാഥനേ
അണയൂ എന്നിലണിയൂ കൃപയുടെ നറു പൂക്കൾ
ദിനവും കനിവാർന്നേകിടൂ നിൻ കൃപാവരം
ചൊരിയൂ എന്നിൽ പൊഴിയൂ പാവനമാം സ്നേഹം ”
കനിവിൻ തോണിയാം രക്ഷകാ
താങ്ങി നടത്തിടൂ നൽ വഴിയേ
എന്നും കൂട്ടായണയുന്ന സത്യമേ
കാത്തീടണേ എൻ നല്ലിടയാ – 2
“വഴിയേ സത്യമേ…….”
ലോകരെല്ലാമെന്നെ കൈവിടുമ്പോൾ
സാന്ത്വനമായെന്നിൽ വന്നിടണേ
നിൻ തിരുമാറോടു ചേർത്തണക്കുമ്പോൾ
എൻ മുഖത്തൊന്നു നോക്കീടണേ- 2
( വരദായകാ….)